Uncategorized

കാണാതായ ഭാര്യയെ കണ്ടെത്താന്‍ മുഖ്യമന്ത്രിക്ക് യുവാവിന്‍റെ നിവേദനം

ഹൈദരാബാദ്: ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ ഭാര്യയെ കണ്ടെത്താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധയുടെ സഹായം തേടി യുവാവ്. തെലങ്കാന സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ ബി.വിനയ് ബാബു ആണ് കത്തയച്ചത്. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇരുവരും രണ്ട് മാസം മുന്‍പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. 

കഴിഞ്ഞ മാസം മുതല്‍ ഭാര്യയായ മമതയെ കാണുന്നില്ലെന്നും അവരുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ജോഥാപൂരിലേക്ക് കടത്തിയെന്നാണ് വിനയ് ബാബുവിന്‍റെ പരാതി.

വിനയ് ജോലിക്ക് പോയ സമയത്താണ് മമതയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയത്. മമതയെ ബലംപ്രയോഗിച്ച് കൊണ്ടുപോകുന്നത് കണ്ടതായി സമീപവാസികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിനയ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ജോഥാപൂരില്‍ എത്തി അന്വേഷിച്ചുവെങ്കിലും മമതയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വസുന്ധര രാജെയുടെ സഹായം തേടാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button