KeralaNews

കേരളത്തിലെ ഒരു പ്രമുഖ ജില്ലയില്‍ വന്‍ കള്ളപ്പണ വേട്ട; കാറുകളില്‍ നിന്ന് പിടിച്ചെടുത്ത് കോടികള്‍

തൃശൂര്‍: റോഡരുകില്‍ നിറുത്തിയിട്ടിരുന്ന കാറുകളില്‍ നിന്ന് മൂന്നുകോടി രൂപ പിടികൂടി. തൃശൂര്‍ ഒല്ലൂരിനടുത്ത് അഞ്ചേരിയിലാണ് സംഭവം. രാത്രി 8.30 ഓടെയാണ് ആദയ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടികൂടിയത്. ആദായ നികുതി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. മലപ്പുറം റജിസ്‌ട്രേഷനിലുള്ള വാഹനങ്ങളില്‍ നിന്നാണ് പണം പിടികൂടിയത്. ഹാന്‍ഡ് ബ്രേക്കിന്റെ അടുത്തായി ഉണ്ടാക്കിയിരുന്ന പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.
 
തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടുവന്നതാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജ്വല്ലറി ആവശ്യത്തിനായി കൊണ്ടുവന്ന പണമെന്നായിരുന്നു പിടിയിലായവര്‍ ഇവര്‍ മൊഴി. എന്നാല്‍ ഈ മൊഴി ആദായനികുതി വകുപ്പ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് എത്തിച്ച പണമെന്നാണ് സംശയിക്കുന്നത്.
 
ഇക്കാര്യത്തില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കള്ളപ്പണമൊഴുകുന്നത് കണ്ടെത്താന്‍ സംസ്ഥാനത്തെമ്പാടും പരിശോധനകള്‍ നടത്തിവരുന്നതിനിടെയാണ് ആദായ നികുതിവകുപ്പ് കാറില്‍ നിന്നും കുഴല്‍പ്പണം പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button