കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ചില പരീക്ഷാരീതികള്‍ ഒഴിവാക്കി ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഒരുങ്ങുന്നു.
ടെസ്റ്റില്‍ എക്സാമിനര്‍ അപേക്ഷകനോടൊപ്പം വാഹനത്തില്‍ ഇരിയ്ക്കുന്നത് ഒഴിവാക്കും.ഇത് പരീക്ഷാര്‍ത്ഥിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുകയും അതുവഴി അപകടങ്ങള്‍ ഒഴിവാകുകയും ചെയ്യുമെന്നാണ് നിഗമനം.എക്സാമിനറെ ഒഴിവാക്കി പൂര്‍ണ്ണമായും ഓട്ടോമാറ്റിക് സിസ്റ്റം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് ആരംഭിയ്ക്കുന്നത്.
ഇത്തരത്തിലുള്ള സംവിധാനം ലോകത്തില്‍ ആദ്യമായിരിയ്ക്കുമെന്നും ഈ മാറ്റം ഡ്രൈവിംഗ് ടെസ്റ്റിന്റെ കാര്യക്ഷമത വര്‍ധിപ്പിയ്ക്കുമെന്നും അതോറിറ്റി മേധാവി അരീഫ് അല്‍ മാലിക് പറഞ്ഞു.
Post Your Comments