റിയാദ്: സൗദി അറേബ്യയില്‍ അര്‍ധനഗ്നരായി ബൈക്ക് യാത്ര നടത്തിയ മൂന്ന് സ്വദേശി യുവാക്കളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. 20 ന് മുകളില്‍ പ്രായമുള്ള ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കടല്‍ത്തീരത്തെ റോഡിലൂടെ ബൈക്കില്‍ മേല്‍വസ്ത്രമില്ലാതെ യാത്ര ചെയ്യുകയായിരുന്നു. അരയ്ക്ക് മേലെ വസ്ത്രം ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചതാണ് ഇവരെ കുടുക്കിയത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള കടല്‍ത്തീര പ്രദേശത്താണ് ഇവര്‍ ബൈക്കോടിച്ചത്. ഷോര്‍ട്സ് മാത്രമായിരുന്നു വേഷം. മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി പോലീസ് വക്താവായ കേണല്‍ സിയാദ് അല്‍ റുഗൈദി പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കുള്ള ശിക്ഷാ നടപടികള്‍ വിചാരണയ്ക്ക് ശേഷം കോടതി തീരുമാനിക്കും
Post Your Comments