റിയാദ്: പതിമൂന്നുകാരിയായ സൗദി പെണ്‍കുട്ടിയെ സൗദി അറേബ്യയിലെ വീടിന് സമീപത്ത് നിന്നും കാണാതായി. പെണ്‍കുട്ടിയ്ക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയാണ്. സല്‍മയെന്ന പെണ്‍കുട്ടിയെയാണ് കാണാതായത്. റിയാദിലെ വീടിന് സമീപം കളിയ്ക്കാന്‍ പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരികെ വരാതിരുന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതെന്ന് സബ്ഖ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സല്‍മയ്ക്കായി തെരച്ചില്‍ നടത്തിവരികയാണെന്നും കനംകുറഞ്ഞ നീളന്‍ മുടിയുള്ള പെണ്‍കുട്ടിയാണ് സല്‍മയെന്നും പിതാവ് ദഖീല്‍ അല്‍ മുതൈരിയെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments