NewsIndia

പ്രധാനമന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.പ്രധാനമന്ത്രിയും ജസ്റ്റിസുമാരും തമ്മില്‍ നടന്ന യോഗത്തില്‍ സംസാരിക്കവെ “ഇത് നമ്മുടെ രാജ്യത്തിന്റെ വികസനത്തിന്റെ കൂടി കാര്യമാണ്.താങ്കള്‍ എല്ലാ ഭാരവും ജുഡീഷ്യറിയുടെ ചുമലില്‍ കെട്ടിവയ്ക്കരുത്, ജഡ്ജിമാരുടെ കഴിവിനും പരിമിതികളുണ്ട്'” ചീഫ് ജസ്റ്റിസ് പറഞ്ഞു.

1987ല്‍ നിയമകമ്മീഷന്‍ ജഡ്ജിമാരുടെ എണ്ണം പത്ത് ലക്ഷം പേര്‍ക്ക് പത്ത് ജഡ്ജിമാര്‍ എന്നത് 50 ആക്കണം എന്നു ശുപാര്‍ശ ചെയ്തിരുന്നു പക്ഷെ ഇതുവരെ ഒന്നും നടന്നില്ല.കേസുകള്‍ കുന്നുകൂടുന്ന സാഹചര്യത്തില്‍ ജസ്റ്റിസുമാരുടെ എണ്ണം 21,000 ത്തില്‍ നിന്നും 40,000 ആയി ഉയര്‍ത്തുന്ന കാര്യം പ്രധാനമന്ത്രി സന്നിഹിതനായ മീറ്റിങ്ങില്‍ അവതരിപ്പിക്കവേയാണ് താക്കൂര്‍ വികാരാധീനനായത്.

ഇന്ത്യന്‍ ജഡ്ജിമാര്‍ 2600 കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അമേരിക്കന്‍ ജഡ്ജിമാര്‍ വെറും 81 കേസുകളാണ് തീര്‍പ്പാക്കുന്നത്. അവര്‍ അത്ഭുതപ്പെടാറുണ്ട് ഇതെങ്ങനെ സാധ്യമാകുന്നു എന്ന്.നമ്മുടെ കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ 2 കോടി കേസുകളാണ് ഓരോ ദിവസവും കൈകാര്യം ചെയ്യുന്നത്.
നമ്മുടെ രാജ്യത്തിന്റെ വികസനത്തിനോടൊപ്പം ഇക്കാര്യത്തിലും നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് താക്കൂര്‍ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button