ഡല്‍ഹി: ഗൾഫ് രാഷ്ട്രങ്ങളുമായി സാമ്പത്തിക-നയതന്ത്ര-സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി പേർഷ്യൻ-ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ പടക്കപ്പലുകൾ അയയ്ക്കുന്നു.അടുത്തമാസം 3നു ദുബായിലേക്കാണ് ആദ്യയാത്ര. മൂന്നു ദിവസം കപ്പലുകൾ ദുബായിലുണ്ടാകും. ഇതിനുശേഷം ദുബായ് വിടുന്ന കപ്പലുകൾ മെയ് 12നു കുവൈത്തിലെത്തും. അവിടെ നിന്നും ബഹറൈനിലെ മനാമയിലേക്കും പിന്നീട് മസ്കറ്റിലേക്കും യാത്ര ചെയ്യുന്ന കപ്പൽ മെയ് 27നോ 28 നോ ആയി മുംബൈയിൽ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രതിരോധമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
മിസൈലുകൾ നശിപ്പിക്കുന്നതിൽ വിദഗ്ധമായ ഐഎൻഎസ് ഡെൽഹി, ഒളിയുദ്ധത്തിൽ കേമൻമാരായ ഐഎൻഎസ് ടർകാഷ്, ഐഎൻഎസ് ത്രൈഖന്ത്, ഐഎൻഎസ് ഗംഗ, ടാങ്കറായ ഐഎൻഎസ് ദീപക് എന്നിവയാണ് ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നത്. സൗദി, യുഎഇ, കുവൈത്ത് ഇറാൻ എന്നിവിടങ്ങളിലേക്കും പടക്കപ്പലുകൾ പോകുന്നുണ്ട് .അതേസമയം തന്നെ മറ്റൊരു യുദ്ധക്കപ്പൽ മെയ് 20 മുതൽ 23 വരെ ഇറാനിലെ ബന്ദർ അബ്ബാസ് പോർട് സിറ്റിയിൽ ഉണ്ടാകും. കൂടാതെ പ്രതിരോധമന്ത്രി മനോഹർ പരീഖർ മേയ് മാസത്തില്‍ ഒമാൻ സന്ദർശിക്കുമ്പോൾ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനവും ആകാശമധ്യേ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന IL-78 വിമാനങ്ങളും യുഎഇയിൽ പരിശീലനം നടത്തും.
Post Your Comments