ദുബായില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ താമസവാടക കുറഞ്ഞതായി റിപ്പോര്‍ട്ട്. ജെ.എല്‍.എല്‍. മിന എന്ന കണ്‍സല്‍ട്ടന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മൂന്ന് ശതമാനവും വില്ലകള്‍ക്ക് ഒരു ശതമാനവും വാടക കുറഞ്ഞിട്ടുണ്ട്. 2015 അവസാനപാദത്തെയും 2016 ആദ്യപാദത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വില്ലകള്‍ക്ക് ആവശ്യക്കാർ പക്ഷെ കുറഞ്ഞതായാണ് കാണുന്നത്.
മാത്രമല്ല ഇക്കാലയളവില്‍ 2,200 പുതിയ താമസകേന്ദ്രങ്ങള്‍ വിപണിയിലെത്തിയതായും പറയുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും ശരാശരി അഞ്ച് ശതമാനം വാടക കുറഞ്ഞിട്ടുണ്ട്. മൊത്തം താമസ കേന്ദ്രങ്ങളുടെ എണ്ണം 4,58,500 ആയിട്ടുണ്ട്. വില്ലകളും അപ്പാര്‍ട്ട്‌മെന്റുകളും ടൗണ്‍ ഹൗസുകളും അടക്കമുള്ള കണക്കാണിത്. വരുന്ന ഒമ്പത് മാസത്തിനകം 27,000 യൂണിറ്റുകള്‍ കൂടി താമസത്തിന് സജ്ജമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments