മസ്ക്കറ്റ്: ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പോലീസ്. അതേസമയം ഭര്‍ത്താവ് ലിന്‍സണില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ലിന്‍സനെക്കൂടാതെ മറ്റു ചിലരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സാഹചര്യത്തെളിവുകളും പോലീസ് പരിശോധിച്ച് വരികയാണ്. അതിനിടെ ചിക്കുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി റിപ്പോര്‍ട്ട് പോലീസിന് കൈമാറി. മസ്കറ്റില്‍ നിന്നെത്തിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തയത്.
വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കും വരെ ഭര്‍ത്താവ് ലിന്‍സനെ വിട്ടയക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് സൂചന.
Post Your Comments