ആഗ്ര: ഉത്തര്‍പ്രദേശിലെ എല്ലാ സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലും സൗജന്യ കീമോതെറാപ്പി സജ്ജീകരിക്കാര്‍ സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കീമോ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തുവിട്ടു.നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴിലാണ് പുതിയ പദ്ധതി നടപ്പില്‍ വരുത്തുന്നത്.
യുപിയിലെ കാന്‍സര്‍ രോഗികള്‍ കീമോ ചികിത്സയ്ക്കായി മെട്രോ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും പുതിയ സജ്ജീകരണം ഒരുക്കുന്നത് വഴി ചികിത്സ കൂടുതല്‍ ഫലപ്രദമാകും.നിലവില്‍ ബി.പി.എല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യ കീമോ ചികിത്സ ലഭിക്കുന്നത്. ഏറെ കാലത്തെ ചികിത്സ ആവശ്യമുള്ള കാന്‍സറിന്‍റെ ചികിത്സയും മരുന്നും താങ്ങാന്‍ കഴിയാതെയാണ് ഒട്ടുമിക്ക രോഗികളും മരിക്കുന്നത്. മരുന്നിനേക്കാള്‍ സാമ്പത്തിക ചിലവുളള കീമോതെറാപ്പി സൗജന്യമായി നല്‍കുന്നത് രോഗികള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്.
Post Your Comments