കണ്ണൂര്‍:34 വര്‍ഷത്തിനിടെ ഒറ്റത്തവണയേ വോട്ട്ചെയ്തിട്ടുള്ളൂവെന്ന് മന്ത്രി കെ സി ജോസഫ്. മത്സരിക്കുന്ന മണ്ഡലമായ കണ്ണൂരിലെ ഇരിക്കൂറില്‍നിന്ന് കോട്ടയത്തു പോയി വോട്ട്ചെയ്യാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ വാദം.
സ്ഥാനാര്‍ഥിയായതിനാല്‍ വോട്ടെടുപ്പ് ദിവസം മണ്ഡലം വിട്ടുപോകാനാകില്ല. ഒരുതവണ പോസ്റ്റല്‍ വോട്ട്് രേഖപ്പെടുത്താന്‍ അനുവദിച്ചു. പിന്നീട് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിട്ടും കിട്ടിയില്ല. ഇത്തവണയും അപേക്ഷ നല്‍കിയിട്ടുണ്ട്– കണ്ണൂര്‍ പ്രസ് ക്ളബ്ബിന്റെ ‘മുന്‍വാക്ക്’ തെരഞ്ഞെടുപ്പ് സംവാദത്തില്‍ മന്ത്രി പറഞ്ഞു.
വോട്ട്ചെയ്യാത്ത ജനപ്രതിനിധിയാണ് കെ സി ജോസഫെന്ന് ഇരിക്കൂര്‍ മണ്ഡലത്തിലുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ വാടകവീടുപോലുമില്ലെന്നും മന്ത്രി സമ്മതിച്ചു.
Post Your Comments