Kerala

വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചത് ഇടതു സര്‍ക്കാര്‍; അടൂര്‍ പ്രകാശ്

തിരുവനന്തപുരം: വിവാദ വ്യവസായി വിജയ് മല്യക്ക് അനധികൃതമായി ഭൂമി നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.വിജയ് മല്യക്ക് ഭൂമി നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചത് 1971ല്‍ ഇടതുസര്‍ക്കാരാണ്.1971 മുതലുള്ള നടപടിക്രമം അനുസരിച്ചുള്ള തുകക്കാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധി പ്രകാരം പണം അടയ്ക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വിജയ്മല്യയുടെ യുബി ഗ്രൂപ്പിന് കഞ്ചിക്കോട്ടെ സര്‍ക്കാര്‍ വക ഭൂമിയാണ് ചെറിയ വിലയ്ക്ക് സര്‍ക്കാര്‍ നേരത്തെ പതിച്ചുനല്‍കിയത്. സെന്റിന് മൂന്ന് ലക്ഷം രൂപ വരെ വിലയുളള ഭൂമി വെറും 70000 രൂപയ്ക്കാണ് സര്‍ക്കാര്‍ കൈമാറിയത്. 2013 ഏപ്രില്‍ 23നാണ് വ്യാവസായിക ആവശ്യത്തിനായി ഭൂമി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ട് ദേശീയ പാതയോട് ചേര്‍ന്ന ഭൂമി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡിന് തുച്ഛവിലയ്ക്ക് പതിച്ചുനല്കിയതിന് പിന്നില്‍ കൂറ്റന്‍ അഴിമതിയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആ പ്രദേശത്തെ നടപ്പ് വില സെന്റിന് ആറുലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ്. അത് കണക്കാക്കിയാല്‍ 120 മുതല്‍ 200 കോടി രൂപവരെ വിലമതിക്കുന്ന ഭൂമി 14,03,26,576 രൂപയ്ക്കാണ് കൈമാറിയതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button