കൊല്‍ക്കത്ത: വില്യം ഷേക്സ്പിയറിന്‍റെ നാനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ആറു മാസത്തെ ഓണ്‍ലൈന്‍ ആഘോഷങ്ങള്‍ക്ക് തുടക്കം. യു.കെയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും ലഭ്യമാകും.
ഷേക്സ്പിയര്‍ ഡേ ലീവ് എന്ന ഡിജിറ്റല്‍ പോപ് അപ്പ് ചാനലിന്‍റെ നേതൃത്വത്തില്‍ ബി.ബി.സിയുടെയും ബ്രിട്ടീഷ് കൗണ്‍സിലിന്‍റെയും സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. നൃത്ത, സംഗീത പരിപാടികള്‍, വിശകലനങ്ങള്‍, ചര്‍ച്ചകള്‍, നാടകം തുടങ്ങിയവ അവതരിപ്പിക്കുമെന്നു ബ്രിട്ടീഷ് കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടനിലെയും യൂറോപ്പിലെയും പ്രമുഖ നടീനടന്‍മാരും നര്‍ത്തകരും ഗായകരും ഇതില്‍ പങ്കെടുക്കും.
ബ്രിട്ടീഷ് കൗണ്‍സില്‍ കൊല്‍ക്കത്തയിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി ബ്ലോഗ് മത്സരങ്ങളും നടത്തും.
Post Your Comments