160 കോടിയോളം വരുന്ന ഫേസ്ബുക്ക് ഉപഭോക്താക്കള്‍ ഇപ്പോള്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് കുറവായതിനാല്‍ അധികൃതര്‍ നിരാശയില്‍. ഉപയോക്താക്കള്‍ വാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ തമാശകള്‍ ഇവയൊക്കെ ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ആളുകള്‍ തങ്ങളക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെയ്ക്കണം. അതില്‍ ഉപയോക്താക്കള്‍ വിമുഖത കാട്ടുന്നതാണ് ഫേസ്ബുക്കിനെ നിരാശപ്പെടുത്തുന്നത്. ഫേയ്‌സ്ബുക്കിന്റെ വിദഗ്ദസംഘമാണ് ഷെയറിങിലെ ഈ പോരായ്മ കണ്ടെത്തിയത്.
ഫേസ്ബുക്കില്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള മടികൊണ്ടല്ല ഫേസ്ബുക്കിന്റെ കച്ചവട രീതിയാണ് ആളുകളെ സ്വകാര്യ വിഷയങ്ങള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും അകറ്റുന്നതെന്നാണ് ഇപോഴത്തെ വിലയിരുത്തല്‍.ഒരോരുത്തരേയും പ്രത്യേകം ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കും മാര്‍ക്കറ്റിങ്ങിനും വേണ്ടി ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങളാണ് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തുന്നത്.എന്നാല്‍ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷിച്ചുകൊണ്ടുള്ള ഒരു പ്രശ്നപരിഹാരവും ഫേസ്ബുക്ക് സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.അതുകൊണ്ടുതന്നെ ആളുകള്‍ അവരുടെ വ്യക്തിപരമായ വിവരങ്ങളും കാഴ്ച്ചപ്പാടുകളും വിട്ടുകൊടുക്കാതെ അതിന് മറ്റിടങ്ങള്‍ കണ്ടെത്തി ഫേസ്ബുക്കിനെ അവഗണിക്കുന്നു.
Post Your Comments