ദുബായ്: ഇന്ത്യയില്‍ കന്നുകാലികളുമായി പോയ പായ്ക്കപ്പല്‍ ദുബായ് തീരത്ത് ദേര പാം ബീച്ചിന് സമീപം മുങ്ങി. 1200 കന്നുകാലികളും 12 നാവികരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. നാവികരെ ക്രൈസിസ് ആന്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റ് രക്ഷപ്പെടുത്തി.
നൂറോളം കന്നുകാലികളെയും കടലില്‍ നിന്നും രക്ഷപ്പെടുത്തി. 800ഓളം കന്നുകാലികളെ ചത്തനിലയില്‍ മുങ്ങിയ പായ്ക്കപ്പലില്‍ നിന്നും കണ്ടെത്തി. ചത്ത കന്നുകാലികളെയെല്ലാം ഏത് വിധേനയും കരയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വേസ്റ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെഫൈ അറിയിച്ചു.
Post Your Comments