ന്യൂഡല്‍ഹി: ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ലിന്‍സണും അയല്‍വാസിയായ പാകിസ്ഥാന്‍ പൌരനും പോലീസ് കസ്റ്റഡിയിലായി. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി സംസാരിച്ചുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി സ്വദേശി ചിക്കു റോബർട്ടാണ് മരിച്ചത്. ബദർ അൽ സമ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. ഇതേ ആശുപതിയില്‍ റിസപ്ഷനിസ്റ്റ് ആണ് ഭര്‍ത്താവ് ലിന്‍സണും. വ്യാഴാഴ്ച രാവിലെ പത്തിനാണ് ചിക്കു ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്. സമയമായിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചിക്കുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിന്റെ പിന്‍ഭാഗത്തും കുത്തേറ്റു രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കാതുകള്‍ അറുത്തെടുത്ത നിലയിലായിരുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്നു ചിക്കു.
ചിക്കുവിന്റെ മരണത്തെത്തുടര്‍ന്ന് ബോധരഹിതനായ ലിന്‍സനെ ആശുപത്രില്‍ പ്രവേശിപ്പിച്ചിരുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളി ആഞ്ഞിലപ്പറമ്പില്‍ ലിന്‍സണും കറുകുറ്റി മാമ്പ്ര തെക്കയിയില്‍ അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഒക്ടോബര്‍ 24 നായിരുന്നു. നാലു വര്‍ഷമായി ചിക്കു ഒമാനില്‍ ജോലിനോക്കി വരികയായിരുന്നു. . നവംബറിലാണ് വിവാഹ ശേഷം ഇവര്‍ ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
Post Your Comments