മനാമ: ബഹ്‌റൈനില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി നോര്‍ത്ത് ചെര്‍ളായി പുത്തന്‍ പറമ്പില്‍ കേശവന്‍ ശിവന്‍ നായരുടെ മകന്‍ ശശികുമാറി(49) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നു കരുതുന്നു.
ബഹ്‌റിനില്‍ 196 ടെലികോം സീനിയര്‍ ടെക്‌നീഷ്യനായി ജോലി നോക്കിവരികയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള വാഹനം എത്തിയിട്ടും ശശികുമാറിനെ കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഫോണ്‍ എടുക്കാത്തതില്‍ സംശയം തോന്നി താമസിക്കുന്ന മുറി പരിശോധിച്ചപ്പോഴാണ് ശശി കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: വിജി, മക്കള്‍ : സന്ദീപ്, സാന്ദ്ര. മകന്‍ സന്ദീപ് ബഹ്‌റിനില്‍ സിവില്‍ എഞ്ചിനിയറാണ്..നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments