Kerala

എല്.ഡി.എഫ് മദ്യനയം യെച്ചൂരി പറഞ്ഞത് തന്നെ: വി.എസ്

തിരുവനന്തപുരം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മദ്യനയം സി.പി. ഐ. (എം) ജനറൽ സെക്രട്ടറി സ: സീതാറാം യച്ചൂരി പറഞ്ഞതാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. മദ്യത്തിന്റെ ഉപഭോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരികയും മദ്യവർജ്ജനം നടപ്പിലാക്കുകയും ആണ് ആ നയം. അടച്ച ബാറുകൾ തുറക്കുകയില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയതും ഈ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് വി.എസ് തന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ കുറിച്ചു.

ഒരു ആശയക്കുഴപ്പവും ഇല്ലാത്ത കാര്യങ്ങളിലും രാഷ്ട്രീയ ലക്ഷ്യം വച്ച് യു.ഡി.എഫും. ബി.ജെ.പിയും ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതില്‍ സിപിഎം സെക്രട്ടറി പറഞ്ഞതാണ് അവസാന വാക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button