ലോക വ്യാപകമായി 1.5 ബില്യണിലേറെ വിശ്വാസികളുള്ള ലോകത്തിലെ ഏറ്റവും വലിയ മതങ്ങളില്‍ ഒന്നാണ് ഇസ്ലാം. ക്രിസ്‌തു മതം, ജൂദിസം എന്നിവ ഉള്‍പ്പെടുന്ന മൂന്ന് അബ്രഹാമിക് മതങ്ങളില്‍ ഒന്നാണ് ഇസ്ലാം. ഇന്ന് ലോകത്ത് നിരവധി നിഷേധാത്മകമായ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ഇസ്ലാമിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ട നിരവധി ആകര്‍ഷകമായ വസ്‌തുതകള്‍ ഉണ്ട്. ഈ വസ്‌തുതകള്‍ ഇസ്ലാം മത വിശ്വാസങ്ങളുടെ മൂല്യം നിങ്ങള്‍ക്ക് മനസ്സിലാക്കി തരുമെന്ന് ഉറപ്പാണ് . ഇസ്ലാം മതത്തെ സംബന്ധിക്കുന്ന ഈ വസ്‌തുകള്‍ എന്തെല്ലാമാണന്ന് നോക്കാം. ഇസ്ലാം മതത്തിന്റെ മഹത്തായ അനുശാസനങ്ങള്‍ എന്ന നിലയിലും ഇവയെ നോക്കി കാണാം. ഇസ്ലാം മതത്തെ സംബന്ധിക്കുന്ന 5 ആകര്‍ഷകമായ വസ്‌തുതകളാണിവിടെ പറയുന്നത്. കൂടുതലറിയാന്‍ വായിക്കുക…
പെണ്‍മക്കളെ അനുഗ്രമായി കരുതുന്നു
ഇസ്ലാം മതത്തിന്റെ വിശ്വാസങ്ങളെ അന്ധമായി വീക്ഷിക്കുന്നതിനാല്‍ ഈ അറിവ് നിങ്ങള്‍ക്ക് തീര്‍ച്ചയായും അപരിചിതമായിരിക്കും. പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ അനുശാസിച്ചിട്ടുള്ള ഇസ്ലാം മത വിശ്വാസമനുസരിച്ച് പെണ്‍ മക്കളെ അനുഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.
ഖുറാനില്‍ ക്രിസ്‌ത്രുവിനെ പരാമര്‍ശിച്ചിട്ടുണ്ട്
ഇത് നിങ്ങള്‍ക്ക് ഇതുവരെ അറിയില്ലെങ്കില്‍, തിരിച്ചറിവിന്റെ തുടക്കമാണിത് . ക്രിസ്‌തു അനുശാസിച്ചിട്ടുള്ള ജീവതവും വിശ്വാസങ്ങളും ഖുറാനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജീസസ് ക്രൈസ്റ്റിന്റെ ജീവിതവും മഹത്തായ ഉപദേശങ്ങളും ഖുറാനില്‍ വിശദീകരിക്കുന്നുണ്ട്.
ജിഹാദ് എന്നാല്‍ കൂട്ടക്കൊല അല്ല
ഇസ്ലാം മതത്തെ സംബന്ധിച്ച് ഉള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകളില്‍ ഒന്നാണ് ജിഹാദും അതിന്റെ ശരിയായ അര്‍ത്ഥവും. പൊതുവില്‍ വിശ്വസിക്കുന്നതു പോലെ, പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ കരുതും പോലെ ജിഹാദിന് അര്‍ത്ഥം കൂട്ടക്കൊല എന്നല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സഹോദരങ്ങളെ സംരക്ഷിക്കുക എന്നാണ് ഈ വാക്ക് വിനിമയം ചെയ്യുന്ന അര്‍ത്ഥം. മതത്തിന്റെ സഹജമായ യുക്തിയും അനുമാനവും ചിത്രീകരിക്കുന്നതിനായുള്ള വിശുദ്ധ സമരമാണ് യഥാര്‍ത്ഥത്തില്‍ ജിഹാദ്.
വിവാഹത്തെ എതിര്‍ക്കാന്‍ സ്‌ത്രീകള്‍ക്ക് അവകാശമുണ്ട്
തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ള മറ്റൊരു വസ്‌തുത വിവാഹത്തെ സംബന്ധിച്ചുള്ളതാണ്. സ്‌ത്രീകള്‍ക്ക് വിവാഹത്തെ എതിര്‍ക്കാനുള്ള അവകാശം ഇസ്ലാം മതം നല്‍കുന്നുണ്ട്. തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മതം സ്‌ത്രീകള്‍ക്ക് നല്‍കുന്നുണ്ട്.
എല്ലാ മുസ്ലീങ്ങളും അറബികളല്ല
ലോകത്തിലെ 15 ശതമാനം മുസ്ലീങ്ങള്‍ മാത്രമാണ് അറബികള്‍ . അതിനാല്‍ എല്ലാ മുസ്ലീങ്ങളുടെയും ഉത്‌പത്തി അറബികളില്‍ നിന്നാണ് എന്ന ധാരണ തെറ്റാണ്.
Post Your Comments