മുംബൈ: ഇ – കൊമേഴ്സ് വെബ്സൈറ്റായ സ്നാപ്ഡീല്‍, ഓണ്‍ലൈന്‍ ഫുഡ് ഓഡറിങ് സൈറ്റായ സൊമാടോ, ടിക്കറ്റ് ബുക്കിങ് സൈറ്റുകളായ ക്ലിയര്‍ട്രിപ്പ്, റെഡ്ബസ് എന്നിവയുമായി ചേര്‍ന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്കായി ഉടന്‍തന്നെ സ്നാപ് ഡീല്‍ സൈറ്റില്‍ റെഡ്ബസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി ട്രാവല്‍ ഐക്കണ്‍ ലഭ്യമാക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. സമാനമായി ക്ലിയര്‍ ട്രിപ്പിന്‍റെയും സൊമാടോയുടേയും ഐക്കണുകളും ലഭ്യമാകും.
ഓണ്‍ലൈന്‍ ഇടപാടുകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് സ്നാപ്ഡീല്‍ ലക്ഷ്യമിടുന്നതെന്ന് സി.ഇ.ഒ.യും സഹസ്ഥാപകനുമായ കുനാല്‍ ബാല്‍ നേരത്തെ പറഞ്ഞിരുന്നു. കുനാലിന്‍റെ കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ ഇടപാടിന്‍റെ 10 ശതമാനം ലഭിച്ചാല്‍ പോലും 85 ലക്ഷം കോടി വരുമാനമുണ്ടാക്കാന്‍ സാധിക്കും. അത് ഇന്ത്യന്‍ ജി.ഡി.പിയുടെ ഏതാണ്ട് 70 ശതമാനം വരും. 2020 ഓടെ ഏതാണ്ട് 132 ലക്ഷം കോടിയുടെ ഉപഭോഗമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ക്ലിയര്‍ ട്രിപ്പ്, സൊമാടോ, റെഡ് ബസ് എന്നിവ ആപ്രിക്കേഷന്‍ പ്രോഗ്രം ഇന്റര്‍ഫേസ് (എ.പി.ഐ) പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. ഈ എ.പി.ഐ ഉപയോഗിച്ച് സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്ക് ഈ സൈറ്റുകള്‍ സന്ദര്‍ശിക്കാനും ടിക്കറ്റുകള്‍, ഭക്ഷണം എന്നിവ ഓര്‍ഡര്‍ ചെയ്യാനും കഴിയും. ഇതുവഴി മൂന്ന് കമ്പനികള്‍ക്കും ഉപഭോക്താക്കളെ പങ്കുവയ്ക്കാനും കൂടുതല്‍ ഇടപാടുകള്‍ നടത്താനും കഴിയും.
Post Your Comments