IndiaNews

ജലക്ഷാമം :കര്‍ണാടകയില്‍ വീട്ടമ്മമാര്‍ വെള്ളമെടുക്കുന്നത് 50 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി

ബംഗുളൂരു: കര്‍ണാടകയിലെ തരിഹാലില്‍ വീട്ടമ്മമാര്‍ കുടിവെള്ളം ശേഖരിക്കുന്നത് 50 അടി താഴ്ച്ചയുള്ള കിണറില്‍ ഇറങ്ങി. ജലക്ഷാമം പല ഗ്രാമങ്ങളെയും നഗരങ്ങളെയും ദോഷകരമായി ബാധിച്ചതോടെ ജനജീവിതം ദുസ്സഹമായി. വീടുകളില്‍ ജലവിതരണം നടക്കുന്നത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമായി ചുരുങ്ങിയ നിലയിലാണ്. ജലസംഭരണിയില്‍ നിന്നുമുള്ള വിതരണം ഭാഗികമായി നിലച്ചതോടെ ഒരു കുടം വെള്ളത്തിനായി കിലോമീറ്ററോളം നടക്കേണ്ടതായി വരുന്ന അവസ്ഥയാണ്.

ഇന്ത്യയില്‍ വരള്‍ച്ച അനുഭവിക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ വരള്‍ച്ച ശക്തമായതോടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ആയിരം കവിഞ്ഞിരുന്നു. കര്‍ണാടകയിലെ തരിഹാലില്‍ ഒരു തടാകവും വിരലില്‍ എണ്ണാവുന്നത്രയും കിണറുകളും മാത്രമാണ് ഉള്ളത്. അതും ശക്തമായ വരള്‍ച്ചയില്‍ വറ്റുന്നവയാണ്.
ജലാശയത്തിന്‍റെ കുറവുകളും ജലത്തിന്‍റെ ആവശ്യകതയും കാരണം വീട്ടമ്മമാര്‍ പലരും കിണറ്റില്‍ ഇറങ്ങിയാണ് കുടി വെള്ളം ശേഖരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button