തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി നായ്ക്കളെ അലക്ഷ്യമായി വളര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പ്. നായകളെ അഴിച്ചുവിടുകയും അവ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്താല്‍ ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 289, 336, 337, 338 എന്നീ വകുപ്പുകളും കേരള പോലിസ് നിയമം 118(ഇ) വകുപ്പുംചേര്‍ത്താകും പ്രാസിക്യൂഷന്‍ നടപടി സ്വീകരിക്കുക. സംസ്ഥാന പോലിസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി.
കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി നായ്ക്കളെ അലക്ഷ്യമായി വളര്‍ത്തുകയും. നായകള്‍ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്താല്‍ ഉടമക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments