എണ്ണയില്‍ നിന്നുള്ള വരുമാനം കുറയുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നത് തടയുന്നതിനായി സൗദി അറേബ്യ വിദേശ ബാങ്കുകളില്‍ നിന്നും 10 ബില്ല്യണ്‍ യുഎസ് ഡോളര്‍ വായ്പ എടുക്കുന്നുവെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ 15 വര്‍ഷത്തിനുശേഷമാണ് വിദേശ വായ്പ എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം 98 ബില്ല്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയാണ് രാജ്യത്തിനുണ്ടായിരുന്നത്. ഈ വര്‍ഷമത് 87 ബില്ല്യണ്‍ ഡോളറാകുമെന്ന് കരുതുന്നു. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിലും ഗണ്യമായ ഇടിവുണ്ടായി.
അഞ്ചുവര്‍ഷത്തെ കാലാവധിയുള്ള വായ്പയുടെ കരാര്‍ ഈ മാസം അവസാനം ഒപ്പുവയ്ക്കും. യുഎസ്, യൂറോപ്യന്‍, ജാപ്പനീസ്, ചൈനീസ് ബാങ്കുകളാണ് സൗദിക്ക് വായ്പ നല്‍കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പെട്രോളിയത്തിന്റെ വില കുത്തനെ ഇടിഞ്ഞത് ചെലവ് വെട്ടിച്ചുരുക്കുന്നതിനും മറ്റു വരുമാന മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും സൗദിയെ പ്രേരിപ്പിച്ചിരുന്നു.
രാജ്യത്തെ ഇന്ധനവിലയില്‍ 80 ശതമാനം വര്‍ദ്ധനവ് വരുത്തിയ സൗദി വൈദ്യുതി, ജലം, മറ്റു സേവനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സബ്‌സിഡികളും വെട്ടിക്കുറച്ചിരുന്നു.
Post Your Comments