പത്തനംതിട്ട: ജില്ലയില്‍ ഒമ്പതു പോളിങ് സ്‌റ്റേഷനുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറ്റം വരുത്തി. തിരുവല്ലയില്‍ നാല്, ആറന്മുള രണ്ട്, റാന്നി രണ്ട്, കോന്നി ഒന്ന് വീതം വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ അടൂര്‍ മണ്ഡലത്തില്‍ ബൂത്തുകള്‍ പഴയപടി തുടരും.
നിയമസഭാ മണ്ഡലം, പോളിങ് സ്‌റ്റേഷന്‍ നമ്പര്‍, പുതിയ വോട്ടെടുപ്പ് കേന്ദ്രം, ബ്രാക്കറ്റില്‍ പഴയത് എന്ന ക്രമത്തില്‍:
തിരുവല്ല, 101, റജീനമുണ്ടി ഇ.എം സ്‌കൂള്‍, തിരുവല്ല തെക്ക് കിഴക്കേ കെട്ടിടം (റജീനമുണ്ടി ഇ.എല്‍.പി സ്‌കൂള്‍). 145, ജി.എല്‍.പി.എസ് കുറ്റൂര്‍ സെന്‍ട്രല്‍ ബില്‍ഡിങ് തെക്കുഭാഗം (കുറ്റൂര്‍ ജി.എല്‍.പി.എസ് തെക്കേ കെട്ടിടം),
133, മംഗളോദയം യു.പി.എസ് പടിഞ്ഞാറേ കെട്ടിടം പടിഞ്ഞാറുഭാഗം (മംഗളോദയം യു.പി.എസ് ഈസ്‌റ്റേണ്‍ കെട്ടിടം), 180, സെന്റ് മേരീസ് എച്ച്.എസ് പടിഞ്ഞാറേ കെട്ടിടം വടക്കുഭാഗം (സെന്റ് മേരീസ് എച്ച്.എസ് നിരണം). റാന്നി, 123, വൈക്കം ഗവണ്‍മെന്റ് യു.പി.എസ് പുതിയ കെട്ടിടം വടക്കുഭാഗം (വൈക്കം ഗവണ്‍മെന്റ് യു.പി.എസ്), 124, വൈക്കം ഗവണ്‍മെന്റ് യു.പി.എസ് പുതിയ കെട്ടിടം തെക്കുഭാഗം (വൈക്കം ഗവണ്‍മെന്റ് യു.പി.എസ്). ആറന്മുള, 001, വള്ളംകുളം കിഴക്ക് സെന്റ് മേരീസ് ക്‌നാനായ പള്ളിവക ഓഡിറ്റോറിയം വടക്കുഭാഗം (ഗവണ്‍മെന്റ് എല്‍.പി.എസ് മേതൃക്കോവില്‍ തെക്കുഭാഗം), 002, വള്ളംകുളം കിഴക്ക് സെന്റ് മേരീസ് ക്‌നാനായ പള്ളിവക ഓഡിറ്റോറിയം തെക്കുഭാഗം (ഗവണ്‍മെന്റ് എല്‍.പി.എസ് മേതൃക്കോവില്‍ വടക്കുഭാഗം. കോന്നി, 168, കൊക്കാത്തോട് കാറ്റിക്കുഴി മിനി വ്യവസായ കേന്ദ്രം (കൊക്കാത്തോട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്).
Post Your Comments