കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ഊരുചുറ്റല്‍ നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയിലാണ് രണ്ട് സംഭവങ്ങളിലും പൊലീസ് നടപടി. പെണ്‍കുട്ടികളെ കാണാനില്ലെന്ന പേരില്‍ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റും തുടര്‍നടപടികളും. ഫോണ്‍ സംസാരത്തില്‍ വളര്‍ന്ന സൗഹൃദത്തിലൂടെയാണ് ഒരു സംഭവത്തില്‍ പെണ്‍കുട്ടിയും യുവാവും അടുപ്പത്തിലായത്.
ബന്ധുവീട്ടില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ തേടിയെത്തിയ യുവാവ് പെണ്‍കുട്ടിയുമായി കറക്കം നടത്തുന്നതിനിടെയാണ് കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് അന്വേഷണം ആരംഭിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഇയാളെ പാലാ കോടതി റിമാന്‍ഡ് ചെയ്തു.
മറ്റൊരു സംഭവത്തില്‍ 17കാരിയെ വിവാഹം ചെയ്യാമെന്ന ഉറപ്പിലായിരുന്നു യുവാവ്. എന്നാല്‍ പെണ്‍കുട്ടി യുവാവിനൊപ്പം യാത്ര നടത്തിയതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിടിയിലായ യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments