കാസർഗോഡ് താലൂക്കിൽ പെടുന്ന, കേരളത്തിലെ വടക്കെ അറ്റത്തു കിടക്കുന്ന മണ്ഡലം. കന്നഡ, കൊങ്കിണി, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഇവിടെ കാണാം. കാസർഗോട് സപ്ത ഭാഷാ സംഗമ ഭൂമിയാണ് . തുളു പ്രധാന ഭാഷയാണ് മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലം. ബി ജെ പിക്ക് കാര്യമായ വളക്കൂറുള്ള മണ്ഡലമാണിത്. അതുപോലെ തന്നെ മതപരമായ വിഭാഗീയത നേരിട്ട് പ്രതിഫലിക്കുന്ന ഒരു മണ്ഡലമായും ഇതിനെക്കാണാം. 2011 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി. ജെ. പി. രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണിത്. യു.ഡി.എഫും എൽ.ഡി.എഫും വോട്ടു കച്ചവടം നടത്തുന്നു എന്ന ബി.ജെ.പിയുടെ ആരോപണം നിലനിൽക്കുന്ന മണ്ഡലം കൂടിയാണിത്. കേരളത്തിലെ ഒന്നാമത്തെ നിയോജക മണ്ഡലമായ മഞ്ചേശ്വരം. മുസ്ലീംലീഗ് കോട്ടയായ ഇവിടെ മൂന്ന് പതിറ്റാണ്ടായി ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
എന്‍മകജെ പഞ്ചായത്തില്‍ ബി ജെ പി യും യു ഡി എഫും ഒപ്പത്തിനൊപ്പമാണ്. പഞ്ചായത്തുകളുടെ അടിസ്ഥാനത്തില്‍ യു ഡി എഫിനാണ് മണ്ഡലത്തിലെ നിര്‍ണ്ണായക സ്ഥാനം. എന്നാല്‍ ഇതു വലിയ കാര്യമാക്കേണ്ടതില്ലെന്നും ഒത്തു പിടിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വവും പ്രവര്‍ത്തകരും. എന്നാല്‍ ബി ജെ പി മനക്കോട്ട കെട്ടേണ്ട എന്നും മണ്ഡലം തങ്ങള്‍ തന്നെ നിലനിര്‍ത്തുമെന്നാണ് ലീഗു പ്രവര്‍ത്തകരുടെ പൊതുവികാരം. എന്നാല്‍ ബി ജെ പിയെയും യു ഡി എഫിനെയും പിന്തള്ളി നിയമസഭാ തെരഞ്ഞെടുപ്പില്‍ 2006 ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് സി.പി.എമ്മും ഇടതു മുന്നണിയും. നിയമസഭാ തെരഞ്ഞെടുപ്പിനു കൂടുതല്‍ കാലം ഇല്ലാത്തതിനാല്‍ മുന്നണികളും പാര്‍ട്ടി നേതൃത്വങ്ങളും തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കാസര്‍കോട് നഗരസഭയില്‍ മുസ്ലീം ലീഗാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ചെങ്കള, ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളില്‍ യു ഡി എഫിനാണ് ഇക്കുറി ഭരണം. ബെള്ളൂര്‍, മധൂര്‍, കാറഡുക്ക എന്നിവിടങ്ങളില്‍ ബി ജെ പിക്കാണ് ഒന്നാം സ്ഥാനം. കുംബഡാജെയില്‍ ആര്‍ക്കും ഒറ്റയ്‌ക്കു ഭൂരിപക്ഷമില്ലെങ്കിലും ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
പാഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എം എല്‍ എ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ലീഗിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ ബി ജെ പിക്ക് പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ അധികം ലഭിച്ച പഞ്ചായത്തുകളില്‍ ഒന്ന് ബെള്ളൂരാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിള്‍ എല്‍ ഡി എഫിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ബി ജെ പി ഉണ്ടാക്കിയ നേട്ടം തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുമോയെന്ന സംശയവുമുണ്ട്. യു.ഡി.എഫ് ശക്തി കേന്ദ്രം എന്നതിലുപരി ലീഗിന് കാര്യമായ വേരോട്ടം ഉള്ള പ്രദേശമാണിത്. അതേ സമയം ബി.ജെ.പിക്കും ശക്തമായ സാന്നിധ്യമുണ്ട് ഈ പ്രദേശത്ത്. ഇടതുപക്ഷം/സി.പി.ഐ.എം സാന്നിധ്യം ഉണ്ടെങ്കിലും നിയമസഭാ തിരെഞ്ഞെടുപ്പിൽ വിജയം എന്നും അകലെയാണ്.
ഒരുമാസം മുമ്പ് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി മണ്ഡലത്തിൽ വോട്ടർമാരെ കണ്ടുതുടങ്ങിയ പി.ബി അബ്ദുൾ റസാഖ് തന്നെയാണ് പ്രചരണത്തിൽ മുന്നിട്ടുനിൽക്കുന്നത്. പിന്നാലെയെത്തിയ കെ.സുരേന്ദ്രനും സി.എച്ച് കുഞ്ഞമ്പുവും ഒപ്പത്തിനൊപ്പമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും കാസർകോട്ടുമാണ് ബി.ജെ.പി അക്കൗണ്ട് തുറക്കാൻ സാധ്യതകളെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രചരണ രംഗത്ത് ഇരുമുന്നണികളുടെ സ്ഥാനാർത്ഥികളും ബി.ജെ.പി സ്ഥാനാർത്ഥിയും ജീവൻമരണ പോരാട്ടത്തിലാണ്. മണ്ഡലത്തിലെ സാഹചര്യം തങ്ങൾക്കനുകൂലമാണെന്നാണ് മൂവരും അവകാശപ്പെടുന്നത്. ഇതു തന്നെയാണ് മഞ്ചേശ്വരം മണ്ഡലത്തെ വ്യത്യസ്തമാക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമെന്ന നിലയിൽ മഞ്ചേശ്വരത്ത് പ്രചരണത്തിൽ പിന്നിലാവാതിരിക്കാൻ സുരേന്ദ്രന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണ പി.ബി അബ്ദുൾ റസാഖിന്റെ വിജയത്തിനുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന അബ്ദുർ റസാഖിന്റെ സഹോദരനും മുൻ ഐ.എൻ.എൽ നേതാവുമായ പി.ബി അഹമ്മദ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനു വേണ്ടിയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
മണ്ഡലത്തിൻറെ ചരിത്രം നോക്കുകയാണെങ്കിൽ സ്ഥിരമായി യു.ഡി.എഫ് ജയിച്ചു വരുന്ന പ്രദേശമാണിത്. മഞ്ചേശ്വരത്തെ സിറ്റിങ് എം.എൽ.എയായ മുസ്്ലിം ലീഗിലെ പി.ബി അബ്ദുറസാക്ക് ആണ് ഇത്തവണയും യു ഡി എഫിന്റെ സ്ഥാനാർഥി. ശ്രീമാന്‍ ബീരാൻ മൊയ്ദീൻ ഹാജിയുടെയും ബീഫാത്തിമയുടെയും മകനായി ചെങ്കളയിൽ ജനനം. ഭാര്യ ശ്രീമതി സഫിയയും 4 മക്കളും. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ കാസര്ഗോഡ് ജില്ല വൈസ് പ്രസിഡന്റും സിറ്റിംഗ് എം എൽ എ യുമാണ് അബ്ദുൽ റസാക്ക്.
ഇത്തവണയും ബിജെപിയുടെ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ ആണ്. 10 വർഷം കൊണ്ട് കാസർകോട്കാരനായ കോഴിക്കോടുകാരൻ ആണ് സുരേന്ദ്രൻ. ഇത്തവണ ബിജെപി അക്കൌണ്ട് തുറക്കാതിരിക്കാൻ സിപിഎം മ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന ലീഗ് എം എൽ എ അബ്ദു റസാക്കിന്റെ തുറന്ന സംസാരം വിവാദമായിരുന്നു. കോഴിക്കോട് ജില്ലയിലെ ഉള്ളിയെരിയില്‍ ജനിച്ച കെ സുരേന്ദ്രന്‍ ശ്രീ. കുഞ്ഞിരാമന്റെയും കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ ഷീബയും രണ്ടു മക്കളും. കോഴിക്കോടു ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം. സ്കൂള്‍ തലം തൊട്ടെ രാഷ്ട്രീയത്തില്‍ സജീവം. എബിവിപി യില്‍ നിന്ന് യുവമോര്‍ച്ച, പിന്നീട് ബിജെപി എന്നീ തലങ്ങളില്‍ സജീവ പ്രവര്‍ത്തനം. ഇപ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറി. യുവാക്കളുടെ ഇടയില്‍ വളരെ മതിപ്പുള്ള നേതാവാണ് ഈ 46കാരന്‍. ഇത്തവണ മഞ്ചേശ്വരം വിട്ടുകൊടുക്കില്ല എന്ന വാശിയിലാന്നു സുരേന്ദ്രനും പ്രവര്‍ത്തകരും.
ഇത്തവണയും എൽ ഡി എഫിന്റെ സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പു തന്നെയാണ്.1987-മുതൽ നാലുതവണ തുടർച്ചയായി മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽനിന്നും വിജയിച്ച ചെർക്കുളം അബ്‌ദുള്ളയെ (IUML) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കുഞ്ഞമ്പു 2006-ൽ വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 35.71% വോട്ടുകൾ (39242) ലഭിച്ച കുഞ്ഞമ്പു, തൊട്ടടുത്ത സ്ഥാനാർത്ഥിയായ ബി.ജെ.പിയിലെ നാരായണ ഭട്ടിനെ (ലഭിച്ച വോട്ടുകൾ 34413) 4829 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ, കാസർഗോഡ് ജില്ലയിലെ ബേദടുക്കയിൽ 1959 ആഗസ്റ്റ് 20-നാണ് ജനിച്ചത്. ഭാര്യ: എം. സുമതി. ബി.എ, എൽ.എൽ.ബി ബിരുദധാരിയായ ഇദ്ദേഹം കാസർഗോഡ് ബാറിലെ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്ന അദ്ദേഹം ഇപ്പോൾ സി. പി. ഐ(എം) കാസർഗോഡ് ജില്ലാ സെക്രട്ടറി, കേരള കർഷകസംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. വിജയം തനിക്കെന്ന അവകാശവാദവുമായി കുഞ്ഞമ്പു ഗോദയില്‍ ഉണ്ട്.
അഞ്ചു വർഷങ്ങൾക്ക് മുൻപ് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് മത്സരിച്ച അതേ മുഖങ്ങൾ തന്നെ വോട്ടർമാർക്ക് മുന്നിൽ വീണ്ടുമെത്തുന്നു. മൂവരും മണ്ഡലത്തിലെ വോട്ടർമാർക്ക് സുപരിചിതരായതുകൊണ്ട് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കഴിഞ്ഞ തവണ സംഭവിച്ച പാളിച്ചകൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ടാണ് മൂന്നുപേരും പ്രചരണം നടത്തുന്നത്.
Post Your Comments