Health & Fitness

ഹൃദയമിടിപ്പ് നിലച്ച് 45 മിനിറ്റ് : ഒടുവില്‍ ഒരത്ഭുതം പോലെ ജീവിതത്തിലേക്ക് ഒരു മടക്കയാത്ര

ചെന്നൈ: 45 മിനിറ്റോളം ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലച്ച രോഗിക്ക് ഡോക്ടര്‍മാരുടെ പരിശ്രമത്തില്‍ പുതുജീവന്‍. ശ്വാസതടസ്സത്തെയും ഗുരുതരമായ ഹൃദയരോഗത്തെയും തുടര്‍ന്നാണ് ജയ്സുക്ഭായ് താക്കര്‍ എന്ന 38 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ച്ചയോടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകര്‍ന്ന് മരണത്തിലേക്ക് എത്തിയ ജയ്സുക്ഭായ് ഇന്ന് ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്.

രോഗം കടുത്തതിനെ തുടര്‍ന്ന് ജയ്സുക്ഭായെ ചെന്നൈയിലേക്ക് എത്തിക്കുകയായിരുന്നു. ഏകദേശം 45 മിനിറ്റോളമാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷകളെ തകര്‍ത്ത് ജയ്സുക്ഭായുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചത്. കൃത്യസമയത്ത് മറ്റൊരു ഹൃദയം വച്ചുപിടിപ്പിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് ജയ്സുക്ഭായ് ജീവിതത്തിലേക്ക് തിരികെ എത്തിയത്.മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ് ജയ്സുക്ഭായില്‍ വെച്ചുപിടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button