International

സാമ്പത്തിക പ്രതിസന്ധി:ഐ എസ് സ്വന്തം സൈനികരെ കൊന്ന് അവയവങ്ങള്‍ വില്‍ക്കുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വന്തം കൂട്ടത്തിലുള്ളവരെ തന്നെ കൊലപ്പെടുത്തിയ ശേഷം അവയവക്കച്ചവടം നടത്തുന്നതായി റിപ്പോര്‍ട്ട്.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഭീകരരെയാണ് വകവരുത്തുന്നത്. തുടര്‍ന്ന് ഇവരുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് വില്‍പ്പന നടത്തും.

പരുക്കേറ്റ ഭീകരരുടെ അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി നിയോഗിച്ചിരിക്കുന്നതായും അറബ് ദിനപത്രമായ അല്‍ സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

പരുക്കേറ്റ ഭീകരരുടെ ഹൃദയം, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങളാണ് വില്‍ക്കുന്നത്. ഇറാനിയന്‍ വാര്‍ത്ത ഏജന്‍സിയായ ഫാര്‍സും ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നു. മൊസൂള്‍ നഗരത്തിന്റെ തെക്കന്‍ മേഖലയുടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ഐ.എസ് സാമ്പത്തിക പ്രതിസന്ധിയിലായത്.

 

മൊസൂളില്‍ ജയിലിലടച്ചവരില്‍ നിന്ന് വില്‍പ്പനയ്ക്കായി ഐ.എസ് രക്തം സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതും വില്‍പ്പനയ്ക്ക് വേണ്ടിയാണ് സ്വീകരിക്കുന്നത്. രക്തം നല്‍കാന്‍ തയ്യാറാകുന്നവരുടെ വധശിക്ഷ പരമാവധി വൈകിപ്പിച്ചു കൊണ്ടാണ് ഇതിന് പ്രത്യുപകാരം ചെയ്യുന്നത്. മൊസൂളിലെ ഒരു ആശുപത്രിയില്‍ ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവയവ കച്ചവടത്തിനായി ഐ.എസ് നൂറുകണക്കിന് ആളുകളെ കൊന്നു തള്ളുന്നതായി ഇറാഖിലെ യു.എന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഹാകിമും വെളിപ്പെടുത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button