NewsIndia

സ്ത്രീ പ്രാതിനിധ്യം ഇല്ല: നോട്ടയ്ക്ക് വോട്ട് ചെയ്യാനൊരുങ്ങി വനിതാ ആക്റ്റിവിസ്റ്റുകള്‍

കോഴിക്കോട്: നിയമസഭ ആറു പതിറ്റാണ്ടു പിന്നിടുമ്പോള്‍ സ്ത്രീ പ്രാതിനിധ്യം 140ല്‍ വെറും ഏഴു പേര്‍.ഇത്തവണത്തെ സ്ഥാനാര്‍ഥികളുടെ പട്ടിക ഏതാണ്ട് പൂര്‍ത്തിയായി.എന്നാല്‍ അതില്‍ സ്ത്രീകള്‍ കുറവാണ്.സംസ്ഥാനത്ത് പകുതിയിലേറെ വോട്ടര്‍മാരും സ്ത്രീകളായിരിക്കെയാണ് പാര്‍ട്ടികളുടെ ഈ അവഗണന.ഈ സാഹചര്യത്തില്‍ വോട്ടുകള്‍ നോട്ടയ്ക്കു ചെയ്യല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്കു രൂപം നല്‍കുകയാണ് ചില വനിതാ ആക്റ്റിവിസ്റ്റുകള്‍.

ഒന്നിലധികം സ്ത്രീകള്‍ മന്ത്രിസഭയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ലോക്സഭയിലേയ്ക്കാണെങ്കില്‍ ഇത്രയും കാലത്തിനിടയില്‍ ആകെയുണ്ടായത് എട്ടു സ്ത്രീകള്‍ മാത്രം. മത്സരിക്കാന്‍ സ്ത്രീകള്‍ തയ്യാറാല്ലാത്തതുകൊണ്ടോ അനുഭവ പാരമ്പര്യവും കാര്യപ്രാപ്തിയും ഇല്ലാത്തതുകൊണ്ടോ അല്ല ഈ സമീപനം. മറിച്ച്‌ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പുരുഷന്‍മാര്‍ സ്ത്രീപുരുഷ സമത്വവും ലിംഗനീതിയും അംഗീകരിക്കാത്തതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊന്നും വോട്ടുചെയ്യരുതെന്ന നിര്‍ദേശം സ്ത്രീവോട്ടര്‍മാരോടായി മുന്നോട്ടുവയ്ക്കുകയാണെന്ന് ആക്റ്റിവിസ്റ്റുകളായ ഗീത, ഡോ ജാന്‍സി ജോസ്, എം സുല്‍ഫത്ത് തുടങ്ങിയവര്‍. ആണ്‍-പെണ്‍-ലൈംഗിക ന്യൂനപക്ഷ ഭേദമില്ലാതെ നീതിബോധവും സമത്വബോധവുമുള്ള ജനാധിപത്യവിശ്വാസികളായ മുഴുവന്‍ പേരുടെയും പിന്തുണയും ഐക്യദാര്‍ഢ്യവും അവര്‍ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button