ബെംഗളൂരു: വഴിയില്‍ കേടായ ബസ് യാത്രക്കാര്‍ തള്ളുന്ന പരസ്യം നല്കിയ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണിന് മലയാളികളുടെ വക പ്രതിഷേധം. ബെംഗളൂരുവില്‍ ആമസോണ്‍ സ്ഥാപിച്ച വലിയ പരസ്യത്തിലാണ് ആളുകള്‍ ബസ് തള്ളുന്ന ചിത്രം നല്‍കിയത്.പരസ്യത്തില്‍ നല്‍കിയിരിക്കുന്ന ബസിന് കേരളാ ആര്.ടി.സി ബസുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയ മലയാളികള്‍ സോഷ്യല്‍ മീഡിയായിലൂടെ ആമസോണിനെ ആക്രമിക്കുകയായിരുന്നു.
ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ടാഗ് ലൈനോടുകൂടിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. പരസ്യം നീക്കണമെന്നായിരുന്നു മലയാളികളുടെ ആവശ്യം. പരസ്യം നീക്കിയില്ലെങ്കില്‍ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്നു വരെ ആളുകള്‍ പറഞ്ഞു. ഇതോടെയാണ് ആമസോണ്‍ ഖേദം പ്രകടിപ്പിച്ചത്. വിഷയം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആമസോണ്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments