ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആദിവാസിയ്ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്ന്.
അണുബാധ തടയുന്നതിനുള്ള ഫോര്സെഫ് സി വി എന്ന മരുന്നിന്റെ കാലാവധി ഫെബ്രുവരിയില്‍ കഴിഞ്ഞിരുന്നു.മൂന്നു ഗുളികകള്‍ കഴിച്ചതിന് ശേഷമാണ് കാലാവധി കഴിഞ്ഞു എന്ന് കൂടെയുള്ള ബന്ധുവിന് മനസ്സിലായത്.വിവരം പറഞ്ഞപ്പോള്‍ മരുന്ന് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വീണ്ടും രണ്ടു ദിവസം വൈകി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് അഞ്ചുദിവസം കൂടുമ്പോള്‍ ആയിരം രൂപ നല്‍കണമെന്നാണ് നിയമം.പക്ഷെ ഇതൊന്നും പാലിയ്ക്കപ്പെടുന്നില്ല.തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ആദിവാസിക്ഷേമം എന്ന് പ്രസംഗിയ്ക്കുന്ന നേതാക്കളാരും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധയും കരുതലും നല്‍കുന്നില്ല.
Post Your Comments