മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വാഴമണ്‍ പുത്തന്‍ വീട് കുഞ്ഞുമുഹമ്മദിന്റെ മകന്‍ വി.കെ ഹാഷിം (47) ആണ് കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് മരിച്ചത്. ബഹ്‌റൈനിലെ സിത്ര പ്രവിശ്യയില്‍ കുടുംബത്തോടൊപ്പമായിരുന്നു ഹാഷിമിന്റെ താമസം.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഹാഷിമിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു വരുത്തുകയും ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അല്‍ മാനായി ഇന്റര്‍നാഷണല്‍ കമ്പനിയില്‍ വര്‍ക്ക് സൂപ്പര്‍ വൈസറായി ജോലി നോക്കി വരികയായിരുന്നു ഹാഷിം. ഭാര്യ സംസം ഇന്ത്യന്‍ സ്‌കൂള്‍ റിഫ ക്യാമ്പസില്‍ അദ്ധ്യാപികയാണ്. മക്കള്‍ ഹയാസ് (15),ഹിജാസ് (13) ഹസിക്ക (6). മൂത്ത രണ്ട് കുട്ടികളും നാട്ടിലാലാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Post Your Comments