റിയാദ്: പ്രവാസിയെ മൂന്ന് സൗദി പൗരന്മാര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം സെബിയ ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രി അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
പ്രതികള്‍ യുവാവിനെ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം വിജനമായ മരുപ്രദേശത്തുകൊണ്ടുപോയി തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹര്‍ബിയ പറഞ്ഞു.
Post Your Comments