Sports

വെള്ളം പോലുമില്ല:സംസ്ഥാന വോളിബോള്‍ കായികതാരങ്ങള്‍ ദുരിതത്തില്‍

കാസര്‍ഗോഡ്‌:സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാലിക്കടവിലെത്തിയ വിദ്യാര്‍ഥികള്‍ വലയുന്നു. കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് നാല്‍പ്പതാമത് സംസ്ഥാന ജൂണിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി 336 കുട്ടികളും കോച്ചും ഉള്‍പ്പെടെയുള്ള നാനൂറില്‍ പരം പേരാണ് ആവശ്യത്തിന് താമസ സൗകര്യമോ ടോയിലെറ്റോ ഇല്ലാതെ ബുദ്ധിമുട്ടുന്നത്.ആണ്‍കുട്ടികള്‍ക്ക് ചന്തേര സ്‌കൂളിലും പെണ്‍കുട്ടികള്‍ക്കു പിലിക്കോട് സികെഎന്‍എസ് സ്‌കൂളിലുമാണ് താമസസൗകര്യമൊരുക്കിയത്. ചന്തേര സ്‌കൂളില്‍ ആകെ രണ്ടു ടോയ്‌ലറ്റ് മാത്രമാണുള്ളത്. ഇതാകട്ടെ വൃത്തിഹീനവുമാണ്. പിലിക്കോട് സ്‌കൂളിലെ ടോയ്‌ലറ്റുകളില്‍ അഞ്ചെണ്ണം ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. ബാക്കിയുള്ളവയില്‍ വൃത്തിഹീനവുമാണ്. വസ്ത്രം അലക്കിയിടുന്നതിനു പോലും വെള്ളമില്ലാത്തതിനാല്‍ മത്സരത്തിനെത്തിയ കുട്ടികള്‍ ബുദ്ധിമുട്ടുകയാണ്.

മത്സരം പത്തു ദിവസം മുമ്പു മാത്രം തീരുമാനിച്ചതാണെന്നും അതുകൊണ്ട് വേണ്ടത്ര സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ലെന്നും ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ.സുനില്‍ പറഞ്ഞു. മെയ് ഒന്നു മുതല്‍ എട്ടുവരെ പുതുച്ചേരിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള ടീമിനെയും ഈ ടൂര്‍ണമെന്റില്‍ നിന്നുമാണ് തെരഞ്ഞെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button