വെല്ലൂര്‍: കുവൈത്തിലെ മലയാളി യുവവ്യവസായി ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തില്‍ ബിസിനസ് നടത്തിവരികയായിരുന്ന കോട്ടയം കുമരകം സ്വദേശി റജി മാത്യൂവാണ് മരിച്ചത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ സ്പൈനല്‍ കോഡ് ചികിത്സ നടന്നുവരവേയാണ് റജി ഹൃദയാഘാതം മൂലം മരിച്ചത്.
കുവൈത്തില്‍ ബിസിനസ് നടത്തിവരികയായിരുന്ന റജിയുടെ കുടുംബം അബ്ബാസിയയിലായിരുന്നു താമസം. പിതാവ് മാത്യൂ നേരത്തെ മരിച്ചിരുന്നു. റജി ജനിച്ചതും പഠിച്ചതും കുവൈത്തിലായിരുന്നു. റജി പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ സുഹൃദ് വലയത്തിന് ഉടമയായിരുന്നു .
Post Your Comments