ബംഗളൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ വന്‍തോതിലുള്ള പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു.രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ട്അപ്പുകളായ സ്നാപ്ഡീല്‍, സൊമാന്റോ, കോമണ്‍ ഫ്ലോര്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ നൂറുകണക്കിനാളുകളെയാണ് പിരിച്ചുവിട്ടത്.ചെലവു ചുരുക്കി പ്രവര്‍ത്തന രീതി മാറ്റണമെന്നുള്ള നിക്ഷേപകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്പനികളുടെ ഈ നീക്കം.
നിലവില്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ ആകെ ചിലവിന്‍റെ 35 ശതമാനമാണ് തൊഴിലാളികള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി കോടികള്‍ മുടക്കിയ നിക്ഷേപകര്‍ മെച്ചപ്പെട്ടലാഭം ലക്ഷ്യമിട്ടാണ് തങ്ങളുടെ തൊഴിലാളികളെ കയ്യൊഴിയാന്‍ തീരുമാനിച്ചത്. വന്‍തോതില്‍ പിരിച്ചുവിടല്‍ നടത്തി സാമ്പത്തിക ഭദ്രത നിലനര്‍ത്തുകയും കമ്പനികള്‍ക്ക് ഗുണകരമാകുംവിധം അതിവിദഗ്ധരായ ആളുകളെ നിയമിക്കുകയുമാണ് നിക്ഷേപകരുടെ ഉദ്ദേശം.
ഈ വര്‍ഷം മറ്റെന്തിനെക്കാളും ലാഭത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍.
Post Your Comments