തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആറ് ബാറുകള്‍ക്കു കൂടി ലൈസന്‍സ് അനുവദിച്ചു. സര്‍ക്കാറിന്റെ മദ്യ നയം അനുസരിച്ചാണ് അനുമതിയെന്ന് മുഖ്യമന്ത്രി.
മരടിലുള്ള ക്രൗണ്‍ പ്ലാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്സ്, ആലപ്പുഴയിലെ ഹോട്ടല്‍ റമദ, തൃശൂരിലെ ഹോട്ടല്‍ ജോയ്സ് പാലസ്, വൈത്തിരി വില്ലേജ് റിസോര്‍ട്ട്, സാജ് എര്‍ത്ത് റിസോര്‍ട്ട്സ് എന്നിവയ്ക്കാണ് ലൈസന്‍സ് ലഭിച്ചത്. നാല് ഹോട്ടലുകള്‍ ത്രീ സ്റ്റാറില്‍ നിന്ന് ഫൈവ് സ്റ്റാറിലേക്ക് അപ്ഗ്രേഡ് ചെയ്തതാണ്. ഇവയില്‍ സാജ് എര്‍ത്തിന് ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. സാജ് എര്‍ത്തിന് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളുകയായിരുന്നു.
അനുമതി നല്‍കിയത് സ്വാഭാവികമാണെന്നും ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതിവരെ പോയതിനു ശേഷമാണ് ഈ ഹോട്ടലുകള്‍ക്ക് അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ള ഹോട്ടലുകളുടെ എണ്ണം 30 ആയി. പുതിയതായി പത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ബാര്‍ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.
Post Your Comments