കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയില്‍ മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗാനുരാഗ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 41 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
പിടിയിലായവരെല്ലാം ഏഷ്യക്കാരാണ്. സ്ത്രീവേഷം ധരിച്ചുള്ള മസാജിനിടയില്‍ ലൈംഗികസേവനത്തിന് 10 ദിനാര്‍ ( ₹ 2205.91 ഇന്ത്യന്‍ രൂപ) ആണ് ഇവര്‍ ഈടാക്കിയിരുന്നതെന്ന് കുവൈത്തി ദിനപത്രമായ അല്‍-റായ് റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തരമന്ത്രാലയം, ഇമിഗ്രേഷന്‍ ആന്‍ഡ് മാന്‍പവര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവരില്‍ ഒരാള്‍ നേരത്തേ മസാജ് പാര്‍ലറിലെത്തി ഉപഭോക്താവെന്ന നിലയില്‍ ലൈംഗീക സേവനം ആവശ്യപ്പെടുകയായിരുന്നു. 10 ദിനാറാണ് പാര്‍ലര്‍ ഇദ്ദേഹത്തില്‍ നിന്നും ഈടാക്കിയത്. ലൈംഗീക കളിപ്പാട്ടങ്ങള്‍, മേയ്ക്കപ്പ് കിറ്റുകള്‍, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ പരിശോധനയില്‍ ഇവിടങ്ങളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു.
Post Your Comments