India

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സമയപരിധി നിശ്ചയിച്ചു

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സമയപരിധി നിശ്ചയിച്ചു.

ഏപ്രില്‍ 19 വരെ പേര് ചേര്‍ക്കാന്‍  അവസരമുണ്ടാകും.നാമനിര്‍ദേശ പത്രിക സമര്പ്പിയ്ക്കാനുള്ള അവസാന തീയതി വരെ പേര് ചേര്‍ക്കാന്‍ അവസരം നല്‍കണമെന്നാണ് ചട്ടം.എന്നാല്‍ അപേക്ഷ നല്‍കി ഏഴുദിവസത്തിന് ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകൂ.അതുകൊണ്ടാണ് പത്രികാസമര്‍പ്പണത്തിനുള്ള അവസാന തീയതി 29 ആയിരുന്നിട്ടും പേര് ചേര്‍ക്കല്‍ സമയപരിധി പത്തുദിവസം മുന്‍പ് നിശ്ചയിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്ക് മൊബൈലില്‍ നിന്ന് ELE എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടതിന് ശേഷം വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ അടിച്ച് 54242 എന്ന നമ്പരിലേയ്ക്ക് എസ് എം എസ് ചെയ്‌താല്‍ തിരഞ്ഞെടുപ്പ് സംബന്ധമായ വിവരങ്ങള്‍ അറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button