കുട്ടികളുടെ മദ്യപാന ശേഷിയിലാണ് ഈ അദ്ധ്യാപകന്‍ മാര്‍ക്കിടല്‍ നടത്തിയത്. ചൈനയിലാണ് സംഭവം. മദ്യപാന ശേഷി നോക്കിയായിരുന്നു അദ്ധ്യാപകന്‍ പരീക്ഷയില്‍ മാര്‍ക്ക് ഇട്ടിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടുതല്‍ മാര്‍ക്ക് കിട്ടാന്‍ കൂടുതല്‍ മദ്യം കഴിച്ചവര്‍ കാമ്പസില്‍ കുഴഞ്ഞു വീണപ്പോഴാണ് ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്.ഒടുവില്‍ അധ്യാപകനെ ജോലിയില്‍ നിന്ന് പറഞ്ഞു വിടുകയായിരുന്നു. ഗ്യൂഷുവിലെ അന്‍ഷുന്‍ വോക്കേഷണല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പരമ്പരാഗത ചൈനീസ് വൈദ്യം പഠിപ്പിച്ചിരുന്ന ഗ്യൂമിങ്ങിനാണു ജോലി പോയത്.
ഒരു ഗ്ലാസ് മുഴുവന്‍ മദ്യം കുടിക്കുന്ന ആള്‍ക്ക് നൂറില്‍ നൂറു മാര്‍ക്കും പകുതി ഗ്ലാസിന് 90 മാര്‍ക്കും രുചിച്ചു നോക്കുന്നവര്‍ക്ക് 60 മാര്‍ക്കും ആയിരുന്നു നല്‍കിയിരുന്നത്. അല്ലാത്തവര്‍ക്ക് പരാജയം ഉറപ്പായിരുന്നു. അദ്ധ്യാപകന്‍ തമാശ ആയി ചെയ്തതാണ് എന്നാണ് അധികൃതരുടെ ആദ്യനിലപാട്. എന്നാല്‍ ഈ വിഷയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ആയതോടെ നടപടിയെടുക്കുകയായിരുന്നു.
Post Your Comments