സോള്‍: മേയ് ആദ്യം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്‍പു അഞ്ചാം ആണവപരീക്ഷണം നടത്താന്‍ ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.രാജ്യത്തിന്‍റെ പരമാധികാരിയായ കിം ജോങ്ങിന്‍റെ ഭരണ നേട്ടങ്ങള്‍ വിലയിരുത്തപ്പെടുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ആണവായുധ രംഗത്തെ ഈ മുന്നേറ്റം മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നാലാമത്തെ ആണവ മിസൈല്‍ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടത് കിമ്മിനു കനത്ത ആഘാതമായിരുന്നു.കിം ജോങ് ഉന്നിന്റെ മുത്തച്ഛനും ഉത്തര കൊറിയയുടെ സ്ഥാപക പ്രസിഡന്റുമായ കിം ഇല്‍ സുങ്ങിന്റെ ജന്മദിനം ‘സൂര്യദിനം’ ആയി ആഘോഷിച്ച ദിവസമായിരുന്നു വിക്ഷേപണം.
Post Your Comments