NewsIndia

ഇടത്-കോണ്‍ഗ്രസ് സഖ്യത്തെ വെല്ലുവിളിച്ച് നരേന്ദ്ര മോദി

പശ്ചിമ ബംഗാള്‍: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-ഇടത് സഖ്യത്തെ പരിഹസിച്ച് വീണ്ടും നരേന്ദ്ര മോദി. രണ്ടുപാര്‍ട്ടികളും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേരളത്തില്‍ പരസ്പരം പോരടിക്കന്ന പാര്‍ട്ടികള്‍ ബംഗാളില്‍ സഖ്യം ചോരുന്നു. ഈ കളി അധികകാലം മുന്നോട്ടു പോകരുത്. കേരളത്തില്‍ ഇപ്പോഴുള്ള് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം.

അവിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആക്രമിക്കുന്ന അവര്‍ കോണ്‍ഗ്രസ് രാജ്യത്തെ പരാജയത്തിലേക്ക് വീഴ്ത്തിയെന്നു പറയുന്നു. ഇതേ കമ്മ്യൂണിസ്റ്റുകാര്‍ ബംഗാളിലെത്തുമ്പോള്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ബംഗാളിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു പറയുന്നു. കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലും ധാരണയുണ്ടാക്കട്ടെ. ജനങ്ങള്‍ നിങ്ങളുടെ കീശയിലാണെന്ന് കരുതരുത്. ബംഗാളിലും കേരളത്തിലും കാണിക്കുന്ന ഇരട്ടത്താപ്പിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടികളോട് പോരാടുന്നത് നിര്‍ത്തിയ മമത തെരഞ്ഞെടുപ്പ് കമ്മിഷനുമായാണ് ഇപ്പോള്‍ പോരട്ടത്തിലെന്ന് മോദി കളിയാക്കി. ഇതോടെ മമതയും അവരുടെ പാര്‍ട്ടിയും തെരഞ്ഞെടുപ്പിന് മുന്നേ തോല്‍വി സമ്മതിച്ചെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ മമത രൂക്ഷമായി പ്രതികരിച്ചിരുന്നു. തോല്‍വിയുടെ അരികിലെത്തിയ തൃണമൂലിന് ബോധം നഷ്ടപ്പെട്ടുവെന്നും മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നത് സ്വതന്ത്രസ്ഥാപനമാണ്. ലോകം മുഴുവന്‍ അതിനെ അംഗീകരിക്കുന്നു. കളിക്കാര്‍ അംപയര്‍മാരെ അനുസരിക്കുന്നത് പോലെ കമ്മീഷനെ ബഹുമാനിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ച ശേഷം അവരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ അവര്‍ പറയുന്നത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ കമ്മീഷനെ കാണൂവെന്നാണ്. ഈ നടപടിശരിയാണോയെന്നും മോദി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button