Sports

അമ്രപാലി; ധോണിക്കു പിന്നാലെ ഭാര്യയും പിന്മാറി

ദില്ലി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലിയുടെ ബ്രാന്റ് അംബാസഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണി രാജിവെച്ചതിന് പിന്നാലെ ഭാര്യ സാക്ഷി ധോണിയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പിന്മാറി.

അമ്രപാലിയില്‍ നിന്നും ഫ്ളാറ്റുകള്‍ക്കായി ഇടപാട് നടത്തിയവര്‍ പ്രതിഷേധച്ചതോടെയാണ് ധോണിയും ഭാര്യയും പിന്മാറിയത്.നോയ്ഡയിലെ സഫൈയര്‍ അപ്പാര്‍ട്ട്മെന്റ്സിലെ താമസക്കാരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്.

2009 ല്‍ തുടങ്ങിയ പ്രോജക്റ്റില്‍ നിരവധി കുടുംബങ്ങള്‍ താമസമാക്കിയിരുന്നു. എന്നാല്‍ വൈദ്യുതിയും വെള്ളവും മുടങ്ങുന്നത് പതിവായപ്പോള്‍ താമസക്കാര്‍ പ്രതിഷേധിച്ചെങ്കിലും കമ്പനി ഇവ ശരിയാക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ധോണിയും ഭാര്യയും സ്ഥാനം ഒഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button