വീട്ടുവാടക നല്‍കാന്‍ പോലും വഴിയില്ലെന്ന് പ്രിയങ്കാ ഗാന്ധി..53,421 രൂപയാണ് പ്രിയങ്കയെ താമസിപ്പിച്ചിരിയ്ക്കുന്ന ലോധി എസ്റ്റേറ്റ് വാടക.
അരലക്ഷം രൂപ വലിയ തുകയാണ് അത് തനിക്ക് അടച്ചു തീര്‍ക്കാന്‍ കഴിയില്ല. താന്‍ താമസിക്കുന്ന 2765 ചതുരശ്ര അടി വീടിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ്. വളരെ ചുരുങ്ങിയ സ്ഥലം മാത്രമെ താനും തന്റെ കുടുംബവും ഉപയോഗിക്കുന്നുള്ളുവെന്നാണ് പ്രിയങ്കയുടെ പക്ഷം.
പ്രിയങ്ക ഗാന്ധി ഇപ്പോള്‍ താമസിക്കുന്നത് സുരക്ഷാ കാരണങ്ങളാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വസതിയിലാണ്.
വാടക തുക തന്റെ സാമ്പത്തിക ശേഷിയില്‍ ഒതുങ്ങുന്നതല്ലെന്ന് കാട്ടി പ്രിയങ്ക 2002 മെയ് ഏഴില്‍ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. പഴയ വാടക തുകയായ 28,451 രൂപ മാത്രമേ അടക്കാനാവു വര്‍ധിപ്പിച്ച തുക വളരെ അധികമാണെന്നും പ്രിയങ്ക സര്‍ക്കാരിനെ അറിയിച്ചു.
പ്രിയങ്കയ്ക്ക് 2004 വരെ 3.76 ലക്ഷം രൂപയോളം പഴയ വാടക തുക കുടിശ്ശിക ഇനത്തില്‍ അടക്കാനുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ നിന്നും സ്‌പെഷ്യല്‍ ലൈസന്‍സ് ഫീ വാങ്ങുന്നുണ്ടെന്നും. 2003ല്‍ 8,888 രൂപയായി പ്രിയങ്കയുടെ വാടക കുറച്ചിരുന്നു
Post Your Comments