റിയാദ്: സൗദി അറേബ്യയില്‍ ഒരു പെട്രോകെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 9 ഇന്ത്യക്കാര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ് തൊടുപുഴ സ്വദേശികളായ ബെന്നി, ഡാനിയൽ, വിൻസന്റ് എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ച മറ്റു മൂന്നു പേര്‍ ഫിലിപൈന്‍ സ്വദേശികളാണ്.
ശനിയാഴ്ച രാവിലെ 11.40 ഓടെയാണ് ജുബൈലിലെ യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയുടെ ഫാക്ടറിയില്‍ തീപ്പിടുത്തമുണ്ടായത്. മരിച്ചവരെല്ലാം തീപ്പിടുത്തത്തെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരിച്ചത്. അഗ്നിശമന വിഭാഗം 10 മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ആറുപേരുടെ നില അതീവഗുരുതരമാണ്.
സൗദി അറേബ്യ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പിന്റെ (സാബിക്) സബ്സിഡിയറിയാണ് യുണൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനി. സംഭവത്തെക്കുറിച്ച് ഇരുകമ്പനികളും പ്രതികരിച്ചിട്ടില്ല.
Post Your Comments