ഷാര്‍ജ: ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദേശി യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്നുള്ള ആറു യുവാക്കള്‍ ഷാര്‍ജയില്‍ വിചാരണ നേരിടുന്നു.
രാത്രിയില്‍ ഹോട്ടലില്‍ നിന്നും ടാക്സി പിടിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന യുവതികളെ കാര്‍ തടഞ്ഞുനിര്‍ത്തി ആറംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ നിന്ന് തങ്ങളെ പുറത്തിറക്കി തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് സംഘം ടാക്സി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതികള്‍ കോടതിയില്‍ അറിയിച്ചതായി അല്‍-ബയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
തട്ടിക്കൊണ്ടുപോയ യുവതികളെ ഒരു അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചശേഷം സംഘം മാറിമാറി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പീഡനത്തിന് ശേഷം സംഘം യുവതികളെ വിട്ടയച്ചു.
പ്രതികളില്‍ മൂന്ന് പേര്‍ മാത്രമേ കോടതിയില്‍ ഹാജരായുള്ളൂ. മറ്റു മൂന്നുപേരെക്കൂടി ഹാജരാക്കുന്നത് വരെ വാദം കേള്‍ക്കുന്നത് നിര്‍ത്തി കോടതി പിരിഞ്ഞു.
Post Your Comments