പഞ്ചാബ് ഐ പി എസ് കോടിപതിയായ ഗുര്പ്രീത് സിംഗ് ഭുള്ളരുടെ ആസ്തി 172 കോടി.ഐ പി എസുകാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ തീരുമാനപ്രകാരം ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
മൊഹാലിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമാനുഷ്ടിച്ച ഇദ്ദേഹത്തിനു വാസയോഗ്യമായ എട്ടു വസതികള്‍ അടക്കം പതിനാറു വസതികളുണ്ട്.കാര്ഷികാവശ്യത്തിനു നാല് നിലങ്ങളും വ്യാവസായികാവശ്യത്തിനായുള്ള നാല് പ്ലോട്ടുകളുമുണ്ട്.ഇതുകൂടാതെ ഡല്‍ഹിയില്‍ 85 ലക്ഷത്തിന്റെ വ്യവസായ പ്ലോട്ടും സമ്പന്നര്‍ താമസിക്കുന്ന കോളനിയില്‍ 1500 ചതുരശ്രീ വിസ്തീര്‍ണ്ണമുള്ള ഒഴിഞ്ഞ പ്ലോട്ടുമുണ്ട്.മൊഹാലിയിലെ ഗ്രാമത്തില്‍ 45 കോടിയുടെ തരിശായ ഭൂമിയുമുണ്ട്.
ഇതുവരെ സ്വത്തുവിവരം വെളിപ്പെടുത്തിയ 130 ഐ പി എസുകാരുടെ ആസ്തി അഞ്ഞൂറുകോടി വരും.
Post Your Comments