2015-ല്‍ ലോകത്ത് ഏറ്റവുമധികം പ്രവാസി പണം ലഭിച്ച രാജ്യം ഇന്ത്യ തന്നെ. 69 ബില്ല്യന്‍ ഡോളര്‍ പ്രവാസി പണം നേടിയാണ് 2015-ല്‍ ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയത്. 2014-ല്‍ ഇത് 70 ബില്ല്യനായിരുന്നു എന്നും ലോകബാങ്കിന്റെ ‘കുടിയേറ്റവും വികസനവും കുറിപ്പില്‍’ പറയുന്നു.
ചൈന ($64 ബില്ല്യന്‍), ഫിലിപ്പീന്‍സ് (28), മെക്സിക്കൊ(25), നൈജീരിയ (21) എന്നിങ്ങനെയാണ് 2015-ലെ മറ്റ് പ്രവാസി പണം ലഭിച്ച മുന്‍നിര രാജ്യങ്ങള്‍.
എന്നാല്‍,തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയും ലോകത്തേറ്റവും കൂടുതല്‍ പ്രവാസി പണം ലഭിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള പ്രവാസി പണം വരവ് 2015-ല്‍ 2.1% കുറഞ്ഞു 68.9 ബില്ല്യന്‍ ഡോളറായി. 2009-നു ശേഷമുള്ള ആദ്യത്തെ ഇടിവാണിത്.
ഔദ്യോഗിക കണക്കനുസരിച്ച് വികസ്വര രാജ്യങ്ങളിലേക്ക് $431.6 ബില്ല്യന്‍ 2015-ല്‍ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ട്. 2014-ലെ $430 ബില്ല്യനെക്കാള് 0.4% വര്‍ദ്ധനവ്. 2015-ലെ വളര്‍ച്ചയുടെ തോത് ആഗോളമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ തോതാണെന്നും, റിപ്പോര്‍ടില്‍ പറയുന്നു.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള ആഗോള പണമടവ് 2014-ലെ $592 ബില്ല്യനില്‍ നിന്നും 1.75 കുറഞ്ഞ് 2015-ല്‍ $581.6 ബില്ല്യനായി.
അതുപോലെ പ്രധാന പണമയക്കല്‍ രാജ്യങ്ങളിലെ നാണയങ്ങളുടെ മൂല്യശോഷണവും (യൂറോ, കാനഡ ഡോളര്‍, ആസ്ട്രേലിയന്‍ ഡോളര്‍) ഇതിലൊരു പങ്ക് വഹിച്ചിട്ടുണ്ട്.
മേഖലയിലെ പല രാജ്യങ്ങള്‍ക്കും ഈ പണം വരവ് ഏറെ പ്രധാനമാണ്. പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ 2014-ലെ ജി ഡി പിയില്‍ ഇത്ത്തി ആറു ശതമാനത്തിലും അധികമാണ്.
2015-ലെ നാലാം പാദത്തില്‍ മേഖലയിലെ രാജ്യങ്ങളിലേക്ക് $200 അയക്കുന്നതിനുള്ള ശരാശരി ചെലവ് 5.4% ആണ്. 2014-ല്‍ ഇതേ കാലത്ത് ഈ ചെലവ് 5.9% ആയിരുന്നു.
Post Your Comments