ദുബായ്: ദുബായ് കോടതിയ്ക്ക് സമീപം യുവതിയുടെ നഗ്നമായ മൃതശരീരം കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോടതിയ്ക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് പുറകില്‍ മൃതശരീരം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റാഷിദ് ഹോസ്‌പിറ്റല്‍, ദുബായ് കോടതി, പബ്‌ളിക് പ്രോസിക്യൂഷന്‍ കെട്ടിടങ്ങള്‍ എന്നിവയുള്ള തിരക്കേറിയ സ്‌ഥലത്ത് നിന്നാണ് നഗന്മായ മൃതദേഹം കണ്ടെത്തിയത്. സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തിയത്. ഇവരുടെ സമീപത്ത് നിന്ന് അബോധാവസ്‌ഥയില്‍ മറ്റൊരു സ്‌ത്രീയേയും കണ്ടെത്തി. ഈ യുവതി മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു. അബോധാവസ്ഥയില്‍ ആയതിനാല്‍ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇതില്‍ നിന്ന് കേസിന് തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Post Your Comments