NewsIndia

ഇന്ത്യയില്‍ “താപവാതം” വീണ്ടും നാശം വിതയ്ക്കുന്നു

ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും താപവാതം നാശം വിതയ്ക്കുന്നു. ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് വര്‍ദ്ധിച്ച് വരവേ, താപവാതം മൂലം ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 130 ആയി.

തീരദേശ, മദ്ധ്യ ഇന്ത്യന്‍ ഭൂഭാഗങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ഏപ്രില്‍ ആണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പടിഞ്ഞാറന്‍ ഇന്ത്യയിലും, തെലുങ്കാന, റായലസീമ എന്നിവിടങ്ങളിലും വരുംദിവസങ്ങളില്‍ ചൂട് ഇനിയും 1-2 ഡിഗ്രി വര്‍ദ്ധിക്കും എന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ചൂട് 2-4 ഡിഗ്രി വരെ വര്ദ്ധനവ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഞായറാഴ്ചയോട് കൂടി ചൂടിന് അല്‍പ്പം ശമനം വരികയും ഒറ്റപെട്ട മഴയുണ്ടാകാനുള്ള സാദ്ധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

പക്ഷേ, തീരദേശപ്രദേശങ്ങളില്‍ ചൂടിന് ശമനം വരാന്‍ സാദ്ധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button